Post Category
സ്‌കോൾ കേരള ഡി.സി.എ പ്രവേശന തീയതികൾ നീട്ടി
പൊതുവിദ്യാഭ്യാസ വകപ്പിന് കീഴിലെ സ്‌കോൾ - കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ സെപ്റ്റംബർ 10വരെയും 60/- രൂപ പിഴയോടുകൂടി സെപ്റ്റംബർ 17 വരെയും പ്രവേശനം നേടാം. എട്ട് , ഒൻപത്, പത്ത് ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള, പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തും പഠനം പൂർത്തിയാക്കാത്തതുമായ വിദ്യാർത്ഥികൾക്കും പതിനാന്നാം ബാച്ചിൽ പുനഃപ്രവേശനം നേടാം. പുനഃപ്രവേശന ഫീസ് 500/- രൂപ. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദ വിവരത്തിന് ഫോൺ : 0481 -2300443 9496094157
date
- Log in to post comments