Post Category
ദർഘാസ് ക്ഷണിച്ചു
വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രി ജനനി സുരക്ഷ മാതൃയാനം പദ്ധതിയിലുൾപ്പെടുത്തി 2025 സെപ്റ്റംബർ 16 മുതൽ 2026 മാർച്ച് 31 വരെ പ്രസവ ശുശ്രുഷയ്ക്ക് വിധേയരാകുന്ന അമ്മയേയും കുഞ്ഞിനേയും വീട്ടിൽ എത്തിക്കുന്നതിനു വേണ്ടി അഞ്ച് സീറ്റുള്ള ടാക്‌സി വാഹനം ഡ്രൈവർ ഉൾപ്പെടെ വാടകയ്ക്ക് വിട്ടു കൊടുക്കുവാൻ താൽപര്യമുളള ടാക്‌സി ഡ്രൈവർമാരിൽ നിന്നോ ടാക്‌സി ഡ്രൈവർമാരുടെ സംഘടനയിൽ നിന്നോ ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ 15 ഉച്ചയ്ക്ക് 12 മണി വരെ ദർഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്കഴിഞ്ഞ് രണ്ട് മണിയ്ക്ക് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 04829216361.
date
- Log in to post comments