Skip to main content

മസ്റ്ററിങ് നടത്തണം

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘംകേരള ബാങ്ക്സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർകുടുംബ പെൻഷൻ വാങ്ങുന്നവർആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർകയർ സ്‌പെഷ്യൽ സ്‌കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ 2025 ജനുവരി മാസത്തിന് മുൻപ് പെൻഷൻ ലഭിച്ചു തുടങ്ങിയവർ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് രീതിയിൽ ഒക്ടോബർ 31ന് മുൻപായി മസ്റ്ററിങ് നടത്തണം. ഈ തീയതിക്കകം മസ്റ്ററിങ് നടത്താത്തവർക്ക് 2025 ഡിസംബർ മാസം മുതൽ പെൻഷൻ മുടങ്ങും.

പി.എൻ.എക്സ് 4378/2025

date