Skip to main content

സംസ്ഥാന അധ്യാപക  അവാർഡുകൾ  പ്രഖ്യാപിച്ചു

 2025-ലെ സംസ്ഥാന അധ്യാപക അവാർഡുകൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച 20 അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാർഡിനായി തിരഞ്ഞെടുത്തത്. ലോവർ പ്രൈമറിഅപ്പർ പ്രൈമറിസെക്കന്ററിഹയർ സെക്കന്ററിവൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ അധ്യാപകരാണ് അവാർഡിനർഹരായത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവ്മാതൃകാ ക്ലാസ്സുകൾഅഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിക്കൊണ്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ 10ന് വൈകുന്നേരം 2.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

ലോവർ പ്രൈമറി വിഭാഗത്തിൽ ബീന ബി. (ഗവ. എൽ.പി. സ്‌കൂൾപാട്ടത്തിൽ)ബിജു ജോർജ്ജ് (സെന്റ് തോമസ് എൽ.പി.എസ്.കോമ്പയാർ),  സെയ്ത് ഹാഷിം കെ. (വി.എൽ.പി.എസ്.ടി.എ.യു.പി. സ്‌കൂൾകുന്നുമ്മൽ),  ഉല്ലാസ് കെ. (ഗവ. മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ്.ആലപ്പുഴ),  വനജകുമാരി കെ. (എ.യു.പി. സ്‌കൂൾ കുറ്റിക്കോൽ) എന്നിവരും അപ്പർ പ്രൈമറി വിഭാഗം ത്തിൽ  അജിത എസ്. (പ്രബോധിനി യു.പി.എസ്.വക്കം),  സജിത്ത് കുമാർ വി.കെ. (മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി. സ്‌കൂൾ മട്ടന്നൂർ)സൈജൻ ടി. (ഗവ. വി.എച്ച്.എസ്.എസ്.അയ്യന്തോൾ),  അഷ്റഫ് മോളയിൽ (ഗവ. എം.യു.പി.എസ്. അരീക്കോട്),  മുഹമ്മദ് മുസ്തഫ ടി. പി. (ഗവ. യു.പി. സ്‌കൂൾ പുറത്തൂർ) എന്നിവരും സെക്കന്ററി വിഭാഗത്തിൻ ഗിരീഷ് പി. (കെ.എ.എച്ച്.എച്ച്.എസ്.എസ്.കോട്ടോപ്പാടം)സജിമോൻ വി. പി. (സി.കെ. മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾകോരുത്തോട്),  വിൻസി വർഗ്ഗീസ് (സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്.തൃശ്ശൂർ),  സജിത് കുമാർ പി. എം. (ഗവ. എച്ച്.എസ്.എസ്.മമ്പറം),  പ്രശാന്ത് എം. (എസ്.ഐ. എച്ച്.എസ്.എസ്.ഉമ്മത്തൂർ) എന്നിവരും ഹയർ സെക്കന്ററി വിഭാഗത്തിൽ കൊച്ചനുജൻ എൻ. (ഗവ. എച്ച്.എസ്.എസ്.കുലശേഖരപുരം),  സുധീർ എം. (ഗവ. എച്ച്.എസ്.എസ്.കൊടകര),  രാധീഷ്‌കുമാർ എൻ. (എസ്. എൻ. ട്രസ്റ്റ്സ് എച്ച്.എസ്.എസ്.പള്ളിപ്പാടം),  നൗഫൽ. എ (ഗവ. എച്ച്.എസ്.എസ്. കിളിമാനൂർ) എന്നിവരും  വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ  ബിജു കെ. എസ്. (ഗവ. വി.എച്ച്.എസ്.എസ്.ചോറ്റാനിക്കര),  ഷൈനി ജോസഫ് (ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്.വടശ്ശേരിക്കര),  ഷൈജിത്ത് ബി. റ്റി. (ഗവ. വി.എച്ച്.എസ്.എസ്. (ബോയ്സ്)കൊട്ടാരക്കര) എന്നിവരും പുരസ്‌കാരത്തിനർഹരായതായി മന്ത്രി അറിയിച്ചു.

പുരസ്‌കാര പ്രഖ്യാപനത്തോടൊപ്പംപൊതുവിദ്യാലയങ്ങളിലെ അധ്യാപകരായ എഴുത്തുകാർക്കുള്ള പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരവും മന്ത്രി പ്രഖ്യാപിച്ചു. സർഗ്ഗാത്മക സാഹിത്യ വിഭാഗത്തിൽ ഡോ. ടി. കെ. അനിൽകുമാർ (ഗവ. ഗേൾസ് എച്ച്.എസ്.എസ്.തലശ്ശേരി)വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ പ്രകാശൻ കരിവള്ളൂർ (ഗവ. യു.പി.എസ്.കോട്ടിക്കുളം)ബാലസാഹിത്യ വിഭാഗത്തിൽ  സുധ തെക്കേമഠം (ജി.ജെ.എച്ച്.എസ്.എസ്.നടുവട്ടം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം.

പി.എൻ.എക്സ് 4379/2025

date