Skip to main content

പ്രിസം പാനലിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ പ്രിസം പ്രൊജക്റ്റ്‌ പാനലിൽ 

ഒരു ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക്

2025 സെപ്റ്റംബർ 10 ( ബുധൻ) ന്

വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തും.

 കാക്കനാട് സിവിൽ സ്റ്റേഷനിൽ ഐ ആൻഡ് പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രാവിലെ 10 ന് ആണ് ഇന്റർവ്യു.

ബ്ലോക്ക് അടിസ്ഥാനത്തിൽ സർക്കാർ വാർത്തകളും പരിപാടികളും കവർ ചെയ്യുക എന്നതായിരിക്കും ചുമതല. ജേണലിസം ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദത്തിനൊപ്പം ജേണലിസം ഡിപ്ലോമയും കൂടാതെ ഒരു വർഷത്തെ ജേണലിസം പ്രവൃത്തി പരിചയവും ഉള്ളവർക്കു ആവശ്യമായ രേഖകൾ സഹിതം പങ്കെടുക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

ഉയർന്ന പ്രായപരിധി - 35 വയസ്സ്.

വിശദവിവരങ്ങൾക്ക് ഫോൺ - 

0484 298 0434

0484 235 4208

date