Skip to main content

അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി) തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റബർ 9 രാവിലെ 10 ന് കോളേജിൽ നടക്കും. ഒരൊഴിവാണുള്ളത്. 55 ശതമാനം മാർക്കിൽ കുറയാതെ എംഎസ്‌സി കെമിസ്ട്രിയാണ് യോഗ്യത. നെറ്റ്/ പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്www.cpt.ac.in.

പി.എൻ.എക്സ് 4395/2025

date