Skip to main content

അഭിമുഖം

വയനാട് (മാനന്തവാടി) സർക്കാർ നഴ്സിംഗ് കോളേജ് ട്യൂട്ടർ/ബോണ്ടഡ് ലക്ചറർ തസ്തികകളിൽ നിലവിലുള്ള ഒഴിവിലേക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളത്തിൽ 2025-26 അധ്യയന വർഷത്തേക്ക് താല്കാലിക നിയമനത്തിന് സെപ്റ്റംബർ 18 ന് അഭിമുഖം നടക്കും. എം.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ ഉൾപ്പടെ രാവിലെ 10.30 ന് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

പി.എൻ.എക്സ് 4398/2025

date