Skip to main content

അറിയിപ്പുകള്‍

പ്രവാസികള്‍ക്ക് സംരംഭകത്വ ശില്‍പശാല 

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ സെപ്റ്റംബര്‍ 25ന് ജില്ലയില്‍ നോര്‍ക്ക പ്രവാസി ബിസിനസ് കണക്ട് സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കും.
സ്വന്തമായി സംരംഭം തുടങ്ങുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വായ്പാ സൗകര്യങ്ങള്‍, ലൈസന്‍സുകള്‍ നേടേണ്ട വിധം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം. ഫോണ്‍: 0471-2770534, 8592958677. ഇമെയില്‍: nbfc.coordinator@gmall.com

സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 12ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്എസ്എല്‍സി പാസായവര്‍ക്ക് പങ്കെടുക്കാം. www.polyadmission.org മുഖേന അപേക്ഷ നല്‍കിയവര്‍ക്കും നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് നേരിട്ടെത്തിയും അപേക്ഷ നല്‍കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജില്‍ എത്തണം. ഫോണ്‍: 0496 2524920, 9497840006.

അപേക്ഷ ക്ഷണിച്ചു

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (യോഗ്യത: ബിരുദം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്/സോഫ്റ്റ്‌വെയര്‍ (പ്ലസ് ടു), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമാഷന്‍ (എസ്എസ്എല്‍സി) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, ഒ ഇ സി വിഭാഗക്കാര്‍ക്ക് പ്രവേശനം സൗജന്യമാണ്. https://lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഫോണ്‍: 0495 2720250, 9995334453.

 

ധനസഹായത്തിന് അപേക്ഷിക്കാം

ജില്ലയില്‍ 2025ലെ മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാതെ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. serviceonline.gov.in/kerala എന്ന വെബ്‌സൈറ്റ് മുഖേന ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0495-2771881.

 

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടും അതിന് മുകളിലും ക്ലാസുകളില്‍ പഠിക്കുകയും കഴിഞ്ഞ അധ്യയന വര്‍ഷത്തെ (2024-25) വാര്‍ഷിക പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടി വിജയിക്കുകയും ചെയ്ത ക്ഷേമനിധി ബോര്‍ഡിലെ അംഗീകൃത തൊഴിലാളികളുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അപേക്ഷാ ഫോം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസിലും യൂണിയന്‍ ഓഫീസുകളിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 15. ഫോണ്‍: 0495 2384355. 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പേരാമ്പ്ര ഗവ. ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം സെപ്റ്റംബര്‍ 12ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 9400127797.

 

ജീന്‍ ടെക്‌നോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ താല്‍ക്കാലികമായി ജീന്‍ ടെക്‌നോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: എംഎസ്‌സി ജീന്‍ ടെക്‌നോളജി/ജെനിറ്റിക്‌സ്/ബയോടെക്‌നോളജി, കാര്യോടൈപ്പിങ്, 'ഫിഷ്' (എഹൗീൃലരെലിരല ശി ടശൗേ ഒ്യയൃശറശ്വമശേീി) അല്ലെങ്കില്‍ മോളിക്യുലാര്‍ ജെനിറ്റിക്‌സ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 18-36. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 11ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

നരിപ്പറ്റ ഗവ. ഐടിഐയില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്‍ ട്രേഡില്‍ ദിവസവേതനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്‍ ട്രേഡില്‍ ഐടിഐ/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (2 കോപ്പി) സഹിതം സെപ്റ്റംബര്‍ 12ന് രാവിലെ 11ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 7025956239.

 

ഭരണഭാഷ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

ഔദ്യോഗിക ഭാഷ മലയാളം ആക്കുന്നതിനും ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭരണഭാഷ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2024 കലണ്ടര്‍ വര്‍ഷത്തില്‍ മലയാളത്തില്‍ ചെയ്ത ജോലികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഏറ്റവും കൂടുതല്‍ ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതും കര്‍മപരിപാടി തയാറാക്കി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതുമായ വകുപ്പിനും ജില്ലക്കും സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന 'ഗ്രൂപ്പ് എ', 'ഗ്രൂപ്പ് ബി', 'ഗ്രൂപ്പ് സി' വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും 'ഗ്രൂപ്പ് സി' വിഭാഗത്തില്‍പ്പെട്ട ടൈപ്പിസ്റ്റ്/കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്ുമാര്‍ക്കും സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഭരണഭാഷ സേവന പുരസ്‌കാരത്തിനും എല്ലാ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ഭരണഭാഷ ഗ്രന്ഥരചന പുരസ്‌കാരത്തിനും അപേക്ഷിക്കാം. നിശ്ചിത ഫോമില്‍ തയാറാക്കിയ ഭരണഭാഷ സേവന പുരസ്‌കാരങ്ങള്‍ക്കും (സംസ്ഥാനതലം), ഭരണഭാഷരചന പുരസ്‌കാരത്തിനും മികച്ച വകുപ്പിനും മികച്ച ജില്ലക്കുള്ള പ്രത്യേക പുരസ്‌കാരത്തിനുമുള്ള അപേക്ഷകള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനും ജില്ലാതല ഭരണഭാഷ സേവന പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ കലക്ടര്‍മാര്‍ക്കും സെപ്റ്റംബര്‍ 15ന് വൈകുന്നേരം അഞ്ചിനകം നല്‍കണം. 
സര്‍ക്കാരിലേക്കുള്ള അപേക്ഷകള്‍ ലഭ്യമാക്കേണ്ട വിലാസം: ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ്, അനക്സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695 001.
ഇ - മെയില്‍: pardold@gmail.com. ഫോണ്‍: 0471-2518792.

 

date