Post Category
മെഗാ ജോബ് ഫെസ്റ്റ്
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സഹകരണത്തോടെ നാഷണൽ എംപ്‌ളോയ്‌മെന്റ് സർവീസ് സെപ്റ്റംബർ 13 നു മെഗാ ജോബ് ഫെസ്റ്റ് 'നിയുക്തി 2025' കുസാറ്റ് ക്യാമ്പസിൽ സംഘടിപ്പിക്കുന്നു. 18-50 പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പിജി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ജോബ് ഫെയറിൽ പങ്കെടുക്കാൻ www.privatejobs.employment.kerala.gov.in വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സ്‌പോട്ട് അഡ്മിഷൻ ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ 0484-2422452, 0484-2422458, 9446926836, 7736628440 നമ്പറുകളിലോ ബന്ധപ്പെടാം.
date
- Log in to post comments