Post Category
തീറ്റപ്പുൽ കൃഷി പരിശീലനം
മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ
തീറ്റപ്പുൽകൃഷിയിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11 ന് രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് പരിശീലനം നടത്തുന്നത്.
പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓഫീസ് സമയത്ത് പകൽ പത്ത് മണിക്കും വൈകിട്ട് അഞ്ച് മണിക്കും ഇടയിൽ വിളിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ആധാർ കാർഡിൻ്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 04912815454 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments