നാടന്‍ പാട്ടിന്റെ പുത്തന്‍ താളത്തിലുണര്‍ന്ന് കോട്ടക്കുന്ന്
ഓണം വാരഘോഷത്തിൻ്റെ അഞ്ചാം ദിനമായ തിങ്കളാഴ്ച (സെപ്റ്റംബർ എട്ട് ) കോട്ടക്കുന്നിൽ ആവേശം വിതറി അതുൽ നറുകരയും സംഘവും. നാടന്‍പാട്ടിന്റെ തനത് ശൈലിയെ പാശ്ചാത്യ സംഗീതത്തോടിഴ ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ പ്രായഭേദമന്യേ നൂറുകണക്കിനാളുകളാണ് അതുലിനോടൊപ്പം ചേര്‍ന്ന് പാടിത്തിമിര്‍ത്തത്.
സ്വതന്ത്രമായി ചിട്ടപ്പെടുത്തിയ ചടുലമാര്‍ന്ന ഈണങ്ങളില്‍ സിനിമാ ഗാനങ്ങളും നാടന്‍ പാട്ടുകളും അതുല്‍ മനം മറന്ന് പാടി. തനതായ ശൈലിയില്‍ അതുലും സംഘവും ആടി പാടി സദസിനെ കയ്യിലെടുത്തു.
കലാഭവന്‍ മണിയുടെ പ്രശസ്തമായ നാടന്‍ പാട്ടുകളും അതുലിൻ്റെ ശബ്ദത്തിൽ മലയാള സിനിമ അനുഭവിച്ച 'പാലാപ്പള്ളി തിരുപ്പള്ളി'യും നരിവേട്ടയിലെ 'ആടു പൊൻമയിലും ' പാടി അലയിളക്കിയാണ് കോട്ടക്കുന്നില്‍ നിന്ന് അതുല്‍ നറുകരയും സംഘവും മടങ്ങിയത്.
*ചൊവ്വാഴ്ച മ്യൂസിക് ഇവൻ്റ്*
ഓണം വാരാഘോഷത്തിൻ്റെ സമാപന ദിവസമായ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കോട്ടക്കുന്നിൽ പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഇവൻ്റ് അരങ്ങേറും.
- Log in to post comments