മൂക്കുതല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സിന്തറ്റിക്ക് ട്രാക്കും നാച്ചുറൽ ഫുട്ബോൾ ടർഫും ഉദ്ഘാടനം ചെയ്തു
മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കിന്റെയും നാച്ചുറൽ ഫുട്ബോൾ ടർഫിന്റെയും ഉദ്ഘാടനം പി നന്ദകുമാർ എംഎൽഎ നിർവഹിച്ചു. മൂന്നു കോടി രൂപ ചെലവിലാണ് 200 മീറ്ററുള്ള സിന്തറ്റിക്ക് ട്രാക്ക് നിർമിചച്ചത്.
നന്നമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ദീൻ ചടങ്ങിൽ അധ്യക്ഷയായി.സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് ചങ്ങരകുളം ഡിവിഷൻ മെമ്പർ ആരിഫാ നാസർ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ പി പ്രവീൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻഷ സുനിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലു പറമ്പിൽ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി.വി കരുണാകരൻ, ആശാലത, ജമീല മനാഫ്, മെമ്പർമാരായ ജബ്ബാർ കുറ്റിയിൽ, എ.ആർ കൗസല്യ, സബിത വിനയകുമാർ, വി ഉഷ , ജില്ലാ വിദ്യാകിരണം കോഡിനേറ്റർ സുരേഷ് കൊളശ്ശേരി, ജില്ലാ കൈറ്റ് കോഡിനേറ്റർ കെ. മുഹമ്മദ് ശരീഫ്, എടപ്പാൾ എ ഇ ഒ വി വി രമ, പ്രിൻസിപ്പൽ സി വി മണികണ്ഠൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സി കെ ജീന, തുടങ്ങി രാഷ്ട്രീയ പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
- Log in to post comments