*സംസ്ഥാന എക്സൈസ് കലാ-കായിക മേള ഒക്ടോബര്‍ 17,18,19 തീയ്യതികളിൽ; സംഘാടക സമിതി രൂപീകരിച്ചു*
21-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേള ഒക്ടോബര്‍ 17, 18, 19 തീയ്യതികളിൽ വയനാട് ജില്ലയിൽ നടക്കും. കലാമത്സരങ്ങൾ മുണ്ടേരി ജി.വി.എച്ച്.എസ്.എസിലും കായിക ഇനങ്ങൾ മരവയലിലെ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിലുമായിരിക്കും നടക്കുക. ഇതാദ്യമായാണ് സംസ്ഥാന കലാകായിക മേള വയനാട് ജില്ലയിൽ നടക്കുന്നത്. തിങ്കളാഴ്ച കൽപ്പറ്റ ജില്ലാ ആസുത്രണ ഭവൻ എപിജെ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ സംഘാടക സമിതിക്ക് രൂപം നൽകി. ടി സിദ്ദീഖ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു എന്നിവരെ മുഖ്യരക്ഷാധികാരികളാക്കി രൂപീകരിച്ച സംഘാടക സമിതിയിൽ പ്രിയങ്ക ഗാന്ധി എം.പി, ടി സിദ്ദീഖ് എംഎൽഎ, ഐ.സി ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എക്സൈസ് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി, അഡീഷണൽ എക്സൈസ് കമ്മീഷണര്‍ എസ് ദേവമനോഹര്‍, എക്സൈസ് സ്റ്റേറ്റ് വിജലൻസ് ഓഫീസര്‍ പി വിക്രമൻ, കൽപ്പറ്റ മുനിസിപ്പൽ ചെയര്‍പേഴ്സൺ ടി.ജെ ഐസക്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ എന്നിവരാണ് രക്ഷാധികാരികൾ.
വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.ജെ ഷാജിയാണ് സംഘാടക സമിതി ചെയര്‍മാൻ. എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആര്‍ മോഹൻ കുമാര്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി സജു കുമാര്‍, വയനാട് വിമുക്തി മാനേജര്‍ സജിത് ചന്ദ്രൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വൈ പ്രസാദ് എന്നിവരെ വൈസ് ചെയര്‍മാൻമാരായി തെരഞ്ഞെടുത്തു. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി കെ സന്തോഷ് കുമാറാണ് സംഘാടക സമിതി ജനറൽ കൺവീനര്‍. ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ടി ഷര്‍ഫുദ്ദിൻ, ജില്ലാ സെക്രട്ടറി സുനിൽ എം.കെസ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജിനോഷ് പി.ആര്‍, സെക്രട്ടറി നിക്കോളാസ് ജോസ് എന്നിവര്‍ ജോയിന്റ് കൺവീനര്‍മാരാണ്.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.ജെ ഷാജി, എക്സൈസ് സ്റ്റേറ്റ് സ്പോര്‍ട്സ് ഓഫീസര്‍ കെ.ആര്‍ അജയ്, ഉത്തരമേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ എം സുഗുണൻ, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫ്, കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ സതീശ് കുമാര്‍, എഎസ്‍പി എൻ ആര്‍ ജയരാജ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments