Skip to main content

പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക സമുദായത്തിൽപ്പെട്ട (ഒ.ബി.സി.) ഉദ്യോഗാർത്ഥികൾക്കൾക്ക് വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലനത്തിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെൻറ് ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

മെഡിക്കൽ/എഞ്ചിനിയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി/നെറ്റ്/ജെ.ആർ.എഫ് എന്നീ മത്സര പരീക്ഷകൾക്കുള്ള പരിശീലനം നടത്തുന്ന ഉദ്യോഗാർത്ഥികൾക്കും/വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

 

 www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന സെപ്റ്റംബർ 30 വരെ ഓൺലൈനായായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കാം. 

ഫോൺ- 0484 2983130

date