ലോക സാക്ഷരത ദിനാചരണം സംഘടിപ്പിച്ചു
എറണാകുളം ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ വനിതാ ശിശു വികസന ഓഫീസിന്റെ സഹകരണത്തോടെ ലോക സാക്ഷരതാദിനാചരണം സംഘടിപ്പിച്ചു .
കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഏറ്റവും മുതിർന്ന സാക്ഷരത പഠിതാവ് ചിറ്റാറ്റുകര പഞ്ചായത്തിലെ മല്ലിക സുകുമാരൻ, പി കെ മാലതി എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാക്ഷരതാ പാഠാവലി വിതരണം ചെയ്തു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ഉല്ലാസ്- ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. നിഷ ജോസഫ്, ഡോ. എം എ ഷാദിയ
( അൽ അമീൻ കോളേജ് എടത്തല),ഡോ കെ. ജെ സുമി ജോൺ, റോഷ്നി എലിസബത്ത്( അക്വിനാസ് കോളേജ് ഇടക്കൊച്ചി), ഡോ ജി.ആർ ലക്ഷ്മി (ഗവ. ലോ കോളേജ് എറണാകുളം) തുല്യതാ രജിസ്ട്രേഷനിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രേരക്മാരായ സി. എ കൗലത്ത്, കെ.എച്ച് പ്രീതി, ലാലി അഗസ്റ്റിൻ(കൊച്ചി കോർപ്പറേഷൻ)തുടങ്ങിയർക്കും പ്രസിഡന്റ് ഉപഹാരങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്ജ് അധ്യക്ഷയായി. വനിതാ ശിശു വികസന ജില്ലാ മിഷൻ കോ ഓഡിനേറ്റർ കെ. എസ് ശ്രീജ സാക്ഷരതാ ദിന സന്ദേശം നൽകി.
ഈ വെളിച്ചത്തിന് എന്തൊരു വെളിച്ചമാണ്' എന്ന വിഷയത്തിൽ ഇടപ്പിള്ളി ബഷീറും ,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.ജെ. ജോമിയും
സ്ത്രീ സംരക്ഷണ നിയമങ്ങൾ എന്ന വിഷയത്തിൽ അഡ്വ. തനുജ റോഷൻ ജോർജ്ജും ക്ലാസുകൾ നയിച്ചു .
ജില്ലാ സാമൂഹ്യ നീതി ഓഫീസർ സിനോ സേവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി
പി.എം. ഷെഫീഖ്, ടി.ടി പ്രകാശൻ, സന്തോഷ്, സുജ സാബു, കെ അനിൽകുമാർ ,ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ വി.വി ശ്യാംലാൽ അസിസ്റ്റന്റ് കോ ഓഡിനേറ്റർ കൊച്ചുറാണി മാത്യു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പള്ളുരുത്തി ഗവൺമെന്റ് സ്കൂളിലെ പത്താംതരം തുല്യതാപഠിതാക്കൾ അവതരിപ്പിച്ച കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ് ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.
- Log in to post comments