Post Category
വാർഡ് സംവരണം : തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് പരിശീലനം സെപ്റ്റംബർ 26 ന്*
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ സംവരണം നിശ്ചയിക്കുന്നത് സംബന്ധിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സെപ്റ്റംബർ 26 ന് ഓൺലൈൻ പരിശീലനം നൽകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ, വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തുന്നത് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ്.
നഗരസഭകളിൽ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും, കോർപ്പറേഷനുകളിൽ തദ്ദേശസ്വയംഭരണവകുപ്പ് അർബൻ ഡയറക്ടറും വാർഡ് സംവരണം നിശ്ചയിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
date
- Log in to post comments