സി.സി.ടി.വി നിയന്ത്രിതമായ സുരക്ഷാസംവിധാനങ്ങൾ ആധുനിക കാലഘട്ടത്തിൽ ഏറെ പ്രധാനമെന്ന് മന്ത്രി പി. രാജീവ്
കോതമംഗലത്ത് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
സി.സി.ടി.വി നിയന്ത്രിതമായ സുരക്ഷാസംവിധാനങ്ങൾ ആധുനിക കാലഘട്ടത്തിൽ ഏറെ പ്രധാനമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും കോതമംഗലം നഗരത്തിൽ സ്ഥാപിച്ച സി.സി.ടി.വി സംവിധാനത്തിന്റെയും, മാർക്കറ്റ് പരിസരത്ത് പുതിയതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോതമംഗലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപതോളം സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് സുരക്ഷയ്ക്ക് പുറമേ മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കാനും സഹായകരമാകും.
മാർക്കറ്റിൻ്റെ പഴയ അവസ്ഥയിൽ നിന്ന്
വലിയ മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ മാർക്കറ്റിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ നേതൃത്വം നൽകിയ നഗരസഭയെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോതമംഗലത്തെ ആധുനിക ശ്മശാനത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കോതമംഗലം മാർക്കറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷനായി.
നഗരസഭാ ചെയർമാൻ ടോമി അബ്രഹാം, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, സ്ഥിരം സമിതി അധ്യക്ഷരായ ജോസ് വർഗീസ്, ബിൻസി തങ്കച്ചൻ, രമ്യ വിനോദ്, കൗൺസിലർ സിജോ വർഗീസ്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എ ജോയി, പി.റ്റി ബെന്നി, എൻ.സി. ചെറിയാൻ, എ.ടി. പൗലോസ്, അഡ്വ. മാത്യു ജോസഫ്, മനോജ് ഗോപി, ഷാജി പീച്ചക്കര, സാജൻ അമ്പാട്ട്, ബേബി പൗലോസ്, ആൻ്റണി പുല്ലൻ, ബിജോയി പുളിക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് പ്രസിഡന്റ് എം. ബി. നൗഷാദ്,വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് എം. യു. അഷറഫ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments