Post Category
സ്പോട്ട് അഡ്മിഷൻ
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആൻ്റ് ഫുഡ് ടെക്നോളജിയിലെ ബി.ടെക്.(അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്), ബി.ടെക്.(ഫുഡ് ടെക്നോളജി) എന്നീ കോഴ്സുകളിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്കും പ്രതീക്ഷിക്കുന്ന ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
കീം 2025 റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസർവേഷൻ പാലിച്ചുകൊണ്ടുമായിരിക്കും അഡ്മിഷൻ നടത്തുക. താത്പര്യമുള്ള വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം സെപ്റ്റംബർ 15ന് രാവിലെ 10ന് മുമ്പായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജിൻ്റെയും സർവ്വകലാശാലയുടെയും വെബ്സൈറ്റുകൾ പരിശോധിക്കാം. (www.kcaet.kau.in, www.kau.in)
date
- Log in to post comments