എം.ബി.എ സീറ്റ് ഒഴിവ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്റ്റംബര്‍ 12ന് രാവിലെ 10 മുതല്‍ നെയ്യാര്‍ഡാം കിക്മ കോളേജ് ക്യാമ്പസിൽ വച്ചാണ് സ്പോട്ട് അഡ്മിഷൻ.
കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.
50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഇന്റര്‍വ്യൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വന്ന് നേരിട്ട് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496366741/ 8547618290
- Log in to post comments