Post Category
ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധി തെരഞ്ഞെടുപ്പ് ഒക്ടോബര്‍ ആറിനും ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള പ്രതിനിധി എന്നിവയുടെ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 14നും നടക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 22നാണ്.
വിജ്ഞാപനം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 16 ഉച്ചക്ക് രണ്ട് വരെ നാമനനിര്‍ദേശ പത്രിക സ്വീകരിക്കും. പത്രിക ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ലഭ്യമാണെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments