വ്യാവസായിക മുന്നേറ്റത്തിനായി എമര്‍ജിംഗ് മലപ്പുറം
നിക്ഷേപക സംഗമം നാളെ (വ്യാഴം) നടക്കും
വന്‍ വ്യാവസായിക മുന്നേറ്റമെന്ന ലക്ഷ്യവുമായി 3500 കോടി രൂപയുടെ നിക്ഷേപവും 2000 തൊഴിലവസരങ്ങളുമായി നിക്ഷേപക സംഗമം നാളെ (വ്യാഴം) വൈകുന്നേരം നാലിന് മലപ്പുറം വുഡ്‌ബൈന്‍ ഫോലിയേജില്‍ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും.
20 കോടി മുതല്‍ 1500 കോടി വരെ നിക്ഷേപം നടത്തുന്നതിന് തയ്യാറായ 30 ഓളം സംരഭകര്‍ അവരുടെ പ്രൊജക്ടുകള്‍ അവതരിപ്പിക്കും. സ്പോര്‍ട്സ് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹിമാന്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, കൈത്തറി വസ്ത്ര ഡയറക്ടര്‍ ഡോ. കെ.എസ്. ഗോപകുമാര്‍, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ്, ജില്ലയിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍, ജില്ലയിലെ പ്രധാന വകുപ്പുകളിലെ ഓഫീസ് മേധാവികള്‍, വിവിധ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വൈകുന്നേരം ഏഴിന് മന്ത്രി പി.രാജീവിന്റെ വാര്‍ത്താസമ്മേളനവും വുഡ്ബൈന്‍ ഫോലിയേജില്‍ നടക്കും.
2243.74 കോടി നിക്ഷേപവും 76521 തൊഴിലവസരങ്ങളുമായി സംരംഭക വര്‍ഷം പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നു വന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്.
- Log in to post comments