Skip to main content

കോടികള്‍ കൊയ്ത് കുടുംബശ്രീ-ഓണം വിപണിയിലൂടെ നേടിയത് 3.90 കോടി രൂപ

ഇത്തവണത്തെ ഓണം വിപണിയിലൂടെ കുടുംബശ്രീ  നേടിയത്  3.90 കോടി രൂപ. ജില്ലാതല ഓണച്ചന്തയില്‍ നിന്നും, സിഡിഎസ് ഓണച്ചന്തകളില്‍ നിന്നുമായി 3.18 കോടി രൂപ, ജില്ലാതല ഭക്ഷ്യമേളയില്‍ നിന്നും 6.50 ലക്ഷം രൂപ, ജില്ലയിലെ 15 ബ്ലോക്കുകളില്‍ നിന്നും തിരഞ്ഞെടുത്ത 30 കഫെ കാറ്ററിംഗ് യൂണിറ്റുകള്‍ വിപണനം ചെയ്ത 5650 ഓണസദ്യകള്‍ വഴി ഒന്‍പതു ലക്ഷം രൂപ, സിഡിഎസുകള്‍ വഴി വിപണനം ചെയ്ത 9000 ഓണകിറ്റുകള്‍ വഴി 42 ലക്ഷം രൂപ, ഓണ്‍ലൈനായി വിപണനം ചെയ്ത 430 ഓണ കിറ്റുകള്‍ വഴി 3.60 ലക്ഷം രൂപ, പൂകൃഷിയിലൂടെ 13.19 ലക്ഷം രൂപ എന്നിങ്ങനെയാണ്  കുടുംബശ്രീ  3.90 കോടി രൂപ നേടിയത്.

ഓണം മുന്നില്‍ക്കണ്ട് ജില്ലയിലെ 111 സി ഡി എസുകളിലായി തുടക്കം കുറിച്ച 182 ഓണച്ചന്തകള്‍, വള്ളിക്കുന്നില്‍ സംഘടിപ്പിച്ച ജില്ലാതല ഓണച്ചന്ത, ഭക്ഷ്യമേള,  പോക്കറ്റ് മാര്‍ക്ക് ആപ്പിലൂടെ ഓണ്‍ലൈനായും ഓഫ്‌ലൈന്‍ ആയും വിപണനം ചെയ്ത ഓണക്കിറ്റ്, കുടുംബശ്രീ സംരംഭകര്‍ ഓര്‍ഡറുകള്‍ക്കനുസരിച്ച് തയ്യാറാക്കി വിപണനം ചെയ്ത ഓണസദ്യ, കാര്‍ഷിക മേഖലയില്‍ 77 സിഡിഎസുകളിലായി 99.9 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി എന്നിവ വലിയ വിജയമായി മാറി.

 

date