Post Category
ഏലംകുളം കുടിവെള്ള പദ്ധതി പ്രഖ്യാപനം വെള്ളിയാഴ്ച (സെപ്റ്റംബര്‍ 12)
ഏലംകുളം ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയുടെ സമര്‍പ്പണം വെള്ളിയാഴ്ച (സെപ്റ്റംബര്‍ 12) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കേന്ദ്ര-സംസ്ഥാന പദ്ധതിയായ ജല ജീവന്‍ മിഷന്‍ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി 16.36 കോടി ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഏലംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഏലംകുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments