Skip to main content

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ വിമുക്തഭടന്മാർ, വിധവകൾ എന്നിവർക്ക് 2025-2026 വർഷത്തെ സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള യോഗ്യരായ വിമുക്തഭടന്മാർ, വിധവകൾ എന്നിവർ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഒക്ടോബർ 25 ന് മുൻപ് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. 

ഫോൺ 0484-2422239.

date