Post Category
പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ഇന്ന്
കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പും സംയുക്തമായി |പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള 2025 ' സംഘടിപ്പിക്കുന്നു.
ഇന്ന് (സെപ്റ്റംബർ 12) രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ കളമശ്ശേരി ആർ.ഐ സെന്ററിൽ നടക്കുന്ന മേളയിൽ എഞ്ചിനീയറിംഗ് /നോൺ എഞ്ചിനീയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ: 0484-2555866
date
- Log in to post comments