Skip to main content

കാത്തിരിപ്പിന് വിരാമം ; കുമ്പളങ്ങി- അരൂർ കെൽട്രോൺ പാലം യാഥാർഥ്യമാകുന്നു

43.7 കോടി രൂപ ചെലവഴിച്ച് നിർമ്മാണം

 

കുമ്പളങ്ങി-അരൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി-കെൽട്രോൺ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കുമ്പളങ്ങിയിൽ നിന്ന് അരൂരിലേക്കും അരൂരിൽ നിന്ന് കൊച്ചിയിലേക്കും കുറഞ്ഞ സമയത്തിൽ സഞ്ചരിക്കാനാകും. 290.6 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം 36.2 മീറ്റർ നീളത്തിലുള്ള എട്ടു സ്പാനുകളിലാണ് നിർമ്മിക്കുന്നത്.

 

കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43.7 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിനായി അനുവദിച്ചിട്ടുണ്ട്. കേരള റോഡ് ഫണ്ട്‌ ബോർഡിനാണ് പാലത്തിന്റെ നിർമ്മാണ ചുമതല. 

 

ഇരു കരകളിലും അപ്രോച്ച് റോഡുകളും നിർമ്മിക്കും. കുമ്പളങ്ങി ഭാഗത്ത് 110 മീറ്ററും അരൂർ ഭാഗത്ത് 140 മീറ്റർ നീളത്തിലുമാണ് റോഡുകൾ നിർമ്മിക്കുന്നത് . നാഷണൽ ഹൈവേയുമായി പാലം ബന്ധിപ്പിക്കുന്നതോടെ കുമ്പളങ്ങിയിലും പരിസരപ്രദേശങ്ങളിലും വലിയ വികസന സാധ്യതകൾക്കാണ് വഴി തുറക്കുന്നത്.ഒന്നര വർഷത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

 

പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് പാലം വരുന്നതോടെ പൂവണിയുന്നത്.ജനങ്ങ.ളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വേണ്ട പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും കെ ജെ മാക്സി എം എൽ എ പറഞ്ഞു.

date