Skip to main content

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സ്-സി.എം.ഡി എൻ.ഡി.പി.ആർ.ഇ.എം പരിശീലന പരിപാടി സെപ്റ്റംബർ 18 ന് പത്തനംതിട്ടയിൽ

പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും (സി.എം.ഡി) സംയുക്തമായി  സംഘടിപ്പിക്കുന്ന എൻ.ഡി.പി.ആർ.ഇ.എം പരിശീലന പരിപാടി  2025 സെപ്റ്റംബർ 18 ന് പത്തനംതിട്ടയിൽ. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ശില്പശാല നടക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തുളള വൈ.എം.സി.എ ഹാളിൽ (കോളേജ് റോഡ്പത്തനംതിട്ട) രാവിലെ 9.30 മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാനസർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം.  ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തികനിയമമാനേജ്‌മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭ്യമാകുന്നതാണ് പരിശീലനം.  വിശദവിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ്  ഹെൽപ്പ് ഡെസ്‌ക്കിലെ 0471 2329738, +91-8078249505 എന്നീ നമ്പറുകളിൽ  (പ്രവൃത്തി ദിനങ്ങളിൽഓഫീസ് സമയത്ത്) ബന്ധപ്പെടാം.

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയർക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി. താൽപര്യമുള്ളവർക്ക് നോർക്ക റൂട്ട്‌സ് വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക്  24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നുംമിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാം.

പി.എൻ.എക്സ് 4458/2025

date