Post Category
വ്യവസായ കുതിപ്പിനൊരുങ്ങി മലപ്പുറം ജില്ല ; 2700 കോടിയുടെ നിക്ഷേപം
വ്യവസായ മേഖലയിൽ വൻ കുതിപ്പിന് വെളിച്ചം വീശി നിക്ഷേപ സംഗമം. 2700 കോടിയുടെ പദ്ധതിയാണ് ' എമർജിംഗ് മലപ്പുറം ' നിക്ഷേപ സംഗമ പദ്ധതിയിൽ അവതരിപ്പിച്ചത്. ടൂറിസം, ഐടി, ആരോഗ്യം, കാർഷികം, ഭക്ഷ്യോത്പന്നം, ടൗൺഷിപ്പ്, ഫർണിച്ചർ ,ആഭരണ നിർമാണം തുടങ്ങി 28 വൻകിട പദ്ധതികളാണ് തുടക്കം കുറിക്കുന്നത്. ഒരു കോടി മുതൽ 840 കോടി വരെ നിക്ഷേപമുള്ളതാണ് ഓരോ പദ്ധതികളും. പതിനായിരം പേർക്ക് പ്രത്യക്ഷ്യമായും 15000 പേർക്ക് പരോക്ഷമായും ജോലി ലഭിക്കുന്നതാണ് പദ്ധതികൾ. കാക്കഞ്ചേരിയിൽ തുടക്കും കുറിക്കുന്ന തുലാഹ് വെൽനസ് സാങ്ച്വറിക്കായി 840 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 740 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന ഹുസൈൻ സിറ്റി, 229 കോടി പ്രതീക്ഷിക്കുന്ന അൽമാസ് ഹെൽത്ത് ഹബ്, 200 കോടിയുടെ ജെഎസ്ആർ ഡീഡ് എന്നിവയാണ് മറ്റു വൻകിട പദ്ധതികൾ.
date
- Log in to post comments