Skip to main content

സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ഡ്യുറന്‍സ് ടെസ്റ്റ്

 

 

ഇടുക്കി ജില്ലയില്‍ എക്‌സൈസ് വകുപ്പിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 140/2023, 743/2024) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി എന്‍ഡ്യുറന്‍സ് ടെസ്റ്റ് നടത്തുന്നു. സെപ്റ്റംബര്‍ 16, 17 തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ പൂങ്കാവ് - കോന്നി റോഡ് (കാറ്റഗറി നം.140/23), കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍- മണക്കാട് ബൈപ്പാസ് റോഡ് (കാറ്റഗറി നം.743/24) എന്നിവിടങ്ങളിലാണ് എന്‍ഡ്യുറന്‍സ് ടെസ്റ്റ് നടക്കുക. ഇത് സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. മറ്റു വ്യക്തിഗത അറിയിപ്പുകള്‍ നല്‍കുന്നതല്ല. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന തീയതിയിലും സമയത്തും നിശ്ചിത പരീക്ഷ കേന്ദ്രത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണമെന്ന് ഇടുക്കി ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു.

 

 

date