എല്‍.പി സ്കൂള്‍ ടീച്ചര്‍ അഭിമുഖ പരീക്ഷ സെപ്റ്റംബര്‍ 17 ന്
ഇടുക്കി ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം), വിവിധ കാറ്റഗറികളുടെ (കാറ്റഗറി നമ്പര്‍ 500/2024, കാറ്റഗറി നമ്പര്‍ 501/2024) ജൂണ്‍ 3 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ സെപ്റ്റംബര്‍ 17 ന് രാവിലെ 7.30 മുതല്‍ കട്ടപ്പനയിലുള്ള ഇടുക്കി ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികളും കൃത്യസമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്. ഇത് സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ്. എന്നിവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. മറ്റു വ്യക്തിഗത അറിയിപ്പുകള് നല്‍കുന്നതല്ല. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡേറ്റാ, വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് മറ്റ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം അഭിമുഖ ദിവസം ഇടുക്കി ജില്ലാ പി.എസ്.സി ഓഫീസില്‍ ഹാജരാകണമെന്ന് ഇടുക്കി ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന് ഓഫീസര്‍ അറിയിച്ചു.
- Log in to post comments