Skip to main content

അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്ത്

കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയുംകുടുംബ പെൻഷൻകാരുടെയും പെൻഷൻജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരംകൊല്ലംപത്തനംതിട്ട21 ന് എറണാകുളം ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ ആലപ്പുഴകോട്ടയംഎറണാകുളംഇടുക്കിതൃശൂർ27 ന് കോഴിക്കോട് ജവഹർ നഗറിലെ അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ കോഴിക്കോട്പാലക്കാട്മലപ്പുറംകണ്ണൂർവയനാട്കാസർകോട് ജില്ലകൾക്കുള്ള അദാലത്തുകൾ നടത്തും.

അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റ് www.agker.ae@cag.gov.in - ൽ ലഭ്യമാണ്. പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ സംബന്ധിച്ച പരാതികൾ pensionadalat.ker.ae@cag.gov.in - ലും ജിപിഎഫുമായി ബന്ധപ്പെട്ട പരാതികൾ gpfadalaat.ker.ae@cag.gov.in - ലും അയക്കണം. 'പെൻഷൻ/ജി പി എഫ് അദാലത്തിനു വേണ്ടിയുള്ള അപേക്ഷഎന്ന് എഴുതിയ പരാതികൾ അക്കൗണ്ടന്റ് ജനറൽ (എ ഇ)കേരളഎംജി റോഡ്തിരുവനന്തപുരം 695001 എന്ന വിലാസത്തിലും അയക്കാം. അദാലത്തിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ലഭിക്കുന്ന പരാതികൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കോടതിയുടെ പരിഗണയിലുള്ളതും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച പരാതികളും അദാലത്തിൽ പരിഗണിക്കില്ല.

പി.എൻ.എക്സ് 4480/2025

date