Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (പ്രിന്റിംഗ്) തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

 

മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ പ്രിന്റിംഗ് ടെക്നോളജി ഉള്ളവർക്കും, കെ.ജി.ടി.ഇ./എം.ജി.ടി.ഇ. (മെഷീൻ വർക്ക് – ലോവർ) അല്ലെങ്കിൽ വി.എച്ച്.എസ്.ഇ. പ്രിന്റിംഗ് ടെക്നോളജി യോഗ്യത ഉള്ളവർക്കും എൻ.സി.വി.ടി. സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാണ് അപേക്ഷിക്കാൻ സാധിക്കുക. കുറഞ്ഞത് രണ്ട് വർഷത്തെ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.

 

 യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 22 നകം യോഗ്യത / പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 2025 ജനുവരി ഒന്നിന് 18 നും 41 നും ഇടയിൽ ആയിരിക്കണം.

 ഫോൺ: 0484-2422458

date