Skip to main content

തീയതി നീട്ടി

നാളികേര വികസന ബോർഡ് ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ സ്കൂളുകളിലെ ഹിന്ദി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി നടത്തുന്ന ഹിന്ദി ഉപന്യാസ രചന മത്സരത്തിലേക്ക് രചനകൾ അയക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 22 വരെ നീട്ടി. അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ജൂനിയർ വിഭാഗത്തിലും എട്ടു മുതൽ 10 വരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. നാരിയൽ കാ മൂല്യവർദ്ധൻ എന്നതാണ് മത്സരവിഷയം. സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ രചനകൾ സി ഇ ഓ, നാളികേര വികസന ബോർഡ്, കേര ഭവൻ, കൊച്ചി - 11 എന്ന വിലാസത്തിൽ സെപ്റ്റംബർ 22 വൈകിട്ട് 5.30 നുള്ളിൽ സമർപ്പിക്കേണ്ടതാണ്. 

വിശദ വിവരങ്ങൾക്ക്: 0484 2377266

 

 

date