Skip to main content

കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ നിയമനം

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വനിതാ  വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതി, ജിആര്‍സി എന്നിവയ്ക്കായി കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള വിമന്‍ സ്റ്റഡീസ് / ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് , സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 18-36. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 22 ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 246031.

date