Post Category
കർഷകത്തൊഴിലാളി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ കഴിഞ്ഞ പത്തുവർഷക്കാലപരിധിയിൽ (2015 സെപ്റ്റംബർ 9 മുതൽ 2025 സെപ്റ്റംബർ 9 വരെ) 24 മാസത്തിൽ കൂടുതൽ അംശദായ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് അംഗത്വം പുനഃസ്ഥാപിക്കാം. കുടിശിക പിഴ സഹിതം അടച്ച് ഡിസംബർ 10 വരെ അംഗത്വം പുനഃസ്ഥാപിക്കാമെന്നും ഇനി ഇത്തരത്തിൽ അവസരം ലഭിക്കില്ലെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ആധാർ, ബാങ്ക് പാസ് ബുക്ക്, സ്കൂൾ സർട്ടിഫിക്കറ്റ് /ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ഫോട്ടോ, ഫോൺ നമ്പർ, നോമിനിയുടെ പേര്,വയസ്സ്,ബന്ധം,ഐ.ഡി. കാർഡ് തുടങ്ങിയവയും 25 രൂപയും കരുതണം. ഫോൺ: 0481-2585604.
date
- Log in to post comments