Skip to main content

പി.ജി.ആയുർവേദം: പ്രവേശനത്തിന് അപേക്ഷിക്കാം

2025-ലെ പി.ജി.ആയുർവേദ ഡിഗ്രി കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും  ലഭ്യമാക്കി. താൽപര്യമുള്ളവർ സെപ്റ്റംബർ 19 വൈകിട്ട് 4 മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഓപ്ഷനുകളും സമർപ്പിക്കാം. സെപ്റ്റംബർ 25 ഉച്ചയ്ക്ക് 2 മണി വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്www.cee.kerala.gov.inഫോൺ: 0471 – 2332120, 2338487.

പി.എൻ.എക്സ് 4497/2025

date