Post Category
ശിശുക്ഷേമ സമിതി ശില്പശാല സംഘാടകസമിതി രൂപീകരണ യോഗം സെപ്റ്റംബര്‍ 17ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാതല ശാസ്ത്ര-ചരിത്രശില്പശാല സെപ്റ്റംബര്‍ 27, 28 തീയതികളില്‍ ശ്രീനാരായണ ഗുരു സാംസ്‌ക്കാരിക സമുച്ചയത്തില്‍ നടത്തും. കുട്ടികളുടെ അറിവുകള്‍ കാലഘട്ടത്തിന് അനുയോജ്യമാകുംവിധം വികസിപ്പിക്കുകയാണ് ലക്ഷ്യം. പഠനഘടകങ്ങള്‍ രൂപപ്പെടുത്തുന്നതിനാണ് ജനകീയവിജ്ഞാന സദസുകള്‍ പ്രയോജനപ്പെടുത്തുകയെന്ന് സമിതി സെക്രട്ടറി ഡി. ഷൈന്‍ ദേവ് അറിയിച്ചു. സംഘാടകസമിതി രൂപീകരണ യോഗം സെപ്റ്റംബര്‍ 17 വൈകിട്ട് അഞ്ചിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവീദാസ് ഉദ്ഘാടനം ചെയ്യും.
date
- Log in to post comments