Skip to main content

സർജന്റ് തസ്തിക: ശാരീരിക അളവെടുപ്പും അഭിമുഖവും 17,18 തീയതികളിൽ

എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (ഭാഗം ഒന്ന് -നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 289/2024) (ഭാഗം രണ്ട് - തസ്തികമാറ്റം വഴിയുള്ള നിയമനം) -(കാറ്റഗറി നമ്പർ 290/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും, അഭിമുഖവും സെപ്റ്റംബർ 17, 18 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അസൽ പ്രമാണങ്ങൾ, ഒടിവി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിൽ നൽകിയിട്ടുള്ള ഷെഡ്യൂൾ പ്രകാരം കൃത്യസമയത്ത് നേരിട്ട് ഹാജരാകണം. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. വിശദ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.

date