സ്വാമി വിവേകാനന്ദ൯ യുവപ്രതിഭാ പുരസ്കാരം 2024: അപേക്ഷ തീയതി നീട്ടി
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2024 – ലെ സ്വാമി വിവേകാനന്ദ൯ യുവപ്രതിഭാ പുരസ്കാരത്തിനുള്ള നോമിനേഷ൯ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബർ 25 ന് വൈകിട്ട് അഞ്ചു വരെ നീട്ടി. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
ജില്ലാതലത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബുകൾക്ക് 30,000/- രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്.സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000/- രൂപയും പ്രശസ്തി പത്രവും, പുരസ്കാരവും നൽകും.
മാർഗ്ഗനിദ്ദേശങ്ങളും അപേക്ഷ ഫോറവും ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ് സൈറ്റിലും ലഭ്യമാണ് (www.ksywb.kerala.gov.in). ഫോൺ – 0484 2428071, 8304983987
- Log in to post comments