Post Category
മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാന്ത്രിക പ്രകടനം ഡിസംബര്‍ മൂന്നിന്
കുഷ്ഠരോഗനിര്‍ണ്ണയ പ്രചാരണ പരിപാടിയായ അശ്വമേധത്തിന്റെ പ്രചാരണാര്‍ഥം ഡിസംബര്‍ മൂന്നിന് മലപ്പുറം ടൗണ്‍ ഹാളില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് അവതരിപ്പിക്കും. രാവിലെ 10 നാണ് പരിപാടി. ജില്ലയിലെ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ അഞ്ചുമുതല്‍ രണ്ടാഴ്ചക്കാലം ആരോഗ്യവകുപ്പ് നടത്തുന്ന പ്രചരണ പരിപാടിയാണ് അശ്വമേധം.
date
- Log in to post comments