മിഠായി 2025 " ലഹരിക്കെതിരെ കോളേജ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി ശില്പശാല
കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിക്കെതിരെ ബോധവൽക്കരണം നൽകി ഹരിത കേരള മിഷനും ചാവറകൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച "മിഠായി 2025" ലഹരി വിരുദ്ധ ശില്പശാല.
ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ജില്ലാ പ്രസിഡന്റ് ഡി.ബി ബിനു ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എംഎൽഎ സമാപന സമ്മേളന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കൊച്ചി സിറ്റി സൈബർ ഡോം ഇൻസ്പെക്ടർ എ. അനന്തലാൽ മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ എസ് രഞ്ജിനി, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിസ നിഷാദ് ,എക്‌സൈസ് വിമുക്തി മിഷൻ കൗൺസിലർ സിജി തോമസ്, ഫാ.സന്തോഷ് രാജ് ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ സുരേഷ് എന്നിവർ ശില്പശാലയുടെ ഭാഗമായി. സുപ്രീംകോടതി കോർട്ട് ഓൺ റെക്കോർഡ്സ് അഡ്വ. ജോസ് എബ്രഹാം, പി പി ജോയി എന്നിവർ ആശംസകൾ നേർന്നു .
സെന്റ് ആൽബർട്ട് കോളേജ്, അക്വിനാസ് കോളേജ്, കൊച്ചിൻ കോളേജ് ,മഹാരാജാസ് കോളേജ് ,സെന്റ് തെരേസാസ് കോളേജ്, സെക്രട്ട് ഹാർട്ട് കോളേജ്, സ്റ്റാസ് ഇടപ്പള്ളി,ഗവൺമെന്റ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നായി 250 ലധികം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു. തുടർ പ്രവർത്തനങ്ങൾ വിദ്യാർഥികൾക്കിടയിൽ നടത്താൻ ലക്ഷ്യമിട്ട് താല്പര്യമുള്ള കുട്ടികളെ ചേർത്ത് കോർ ഗ്രൂപ്പ് രൂപീകരിച്ചു. ലഹരിക്കെതിരെയുള്ള ഏകാങ്ക നാടകം "അപ്പാ " ശില്പശാലയുടെ ആകർഷണമായി മാറി.
- Log in to post comments