Skip to main content
അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വോട്ടര്‍ ബോധവത്ക്കരണ കലാജാഥ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

അന്താരാഷ്ട്ര ജനാധിപത്യ ദിനം; വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി കലാജാഥ

 

അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വോട്ടര്‍ ബോധവത്ക്കരണ കലാജാഥ സംഘടിപ്പിച്ചു. കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച കലാജാഥ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഫ്‌ലാഗ് ഓഫ് ചെയ്തു. യുവജനങ്ങള്‍ക്കിടയില്‍ വോട്ടിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുക, സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ സന്ദേശങ്ങളുമായാണ് കലാജാഥ പര്യടനം നടത്തുന്നത്. 

സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിൽ അണിനിരന്ന കലാജാഥ ജെഡിടി, ലോ കോളേജ്, ദേവഗിരി കോളേജ്, മലബാര്‍ ക്രിസത്യന്‍ കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ്, പുതിയ ബസ് സ്റ്റാന്റ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ പര്യടനം നടത്തി. 

ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍, ജില്ലാ സ്വീപ് കോഓഡിനേറ്റര്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീം കോഓഡിനേറ്റര്‍ ഫസീല്‍ അഹ്‌മദ്, ഡിസിഐപി കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്,  സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് എൻഎസ്എസ് കോർഡിനേറ്റർ ജിബിന്‍ ബേബി, അധ്യാപിക പി ഐ മീര, ജില്ലാ കലക്ടറുടെ ഇന്റേൺസ്, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

date