Post Category
എന്‍ട്രന്‍സ് പരിശീലനത്തിന് ഗ്രാന്റ്
മെഡിക്കല്‍/എഞ്ചിനിയറിംഗ് പ്രവേശനപരീക്ഷാ പരിശീലനത്തിന് വിമുക്തഭട•ാരുടെ മക്കള്‍ക്ക് പരിശീലനത്തിനുള്ള ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പരിശീലന കാലാവധി ആറുമാസത്തില്‍ കുറയാത്തവര്‍ക്കാണ് അര്‍ഹത. 2025-ല്‍ എന്‍ട്രന്‍സ് പരീക്ഷ അഭിമുഖീകരിച്ചവരാകണം. 25 വയസ് കഴിഞ്ഞ വിവാഹിതരായ/ ജോലിയുള്ള കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല. Serviceonline.gov.in ല്‍ അപേക്ഷിച്ചതിന് ശേഷം ബന്ധപ്പെട്ട രേഖകള്‍ ഒക്ടോബര്‍ 13 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ : 0474-2792987.
date
- Log in to post comments