സംസ്ഥാന ശാസ്ത്ര ക്വിസ് മത്സരം: ഏരൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സ്ഥാനം
കേരള യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച സംസ്ഥാനതല ശാസ്ത്ര ക്വിസ് മത്സരത്തില്‍ കൊല്ലം ജില്ലയിലെ ഏരൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികളായ എ.എസ് അഭിനവ്, എം.എസ് വര്‍ഷ ഉള്‍പ്പെട്ട ടീമിന് ഒന്നാം സ്ഥാനം. ഒരു ലക്ഷം രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് ലഭിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇരുവരും ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം നേടുന്നത്. അയിലറ കാര്‍ത്തികയില്‍ പരേതനായ അനില്‍ കുമാറിന്റെയും സൗമ്യയുടേയും മകനാണ് എ.എസ് അഭിനവ്. അയിലറ ശ്രീനന്ദനത്തില്‍ മനോജ് കുമാറിന്റെയും സന്ധ്യയുടേയും മകളാണ് എം.എസ് വര്‍ഷ.
യുവജനങ്ങളില്‍ ശാസ്ത്ര -ചരിത്ര ബോധവും, യുക്തിചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചരങ്ങള്‍ക്കുമെതിരെ ശാസ്ത്രാവബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ വിവിധ തലങ്ങളിലായാണ് ശാസ്ത്ര ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കണ്ണൂരില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്.പ്രദീപ് ക്വിസ് മാസ്റ്ററായി.
- Log in to post comments