Skip to main content

 ജില്ലാതല ജാഗ്രത സമിതി ക്യാമ്പയിന്‍ ഉദ്ഘാടനം 19ന്

  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, സ്ത്രീധന പീഡനങ്ങള്‍,   ആത്മഹത്യകള്‍  എന്നിവയ്ക്ക് എതിരെ  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള   ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററും വനിതാ ശിശു വികസന വകുപ്പിന്റെ സങ്കല്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണും സംയുക്തമായി ജാഗ്രത സമിതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാതല ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.     ജില്ലാതല ഉദ്ഘാടനം  സെപ്റ്റംബര്‍ 19ന്  രാവിലെ 10 ന്   വടക്കേവിള ശ്രീ നാരായണ കോളേജ് ഓഫ് ടെക്‌നോളജിയില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍   നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുഖ്യാതിഥിയാകും. വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.  
 

date