Skip to main content

ഇ പി എഫ് വര്‍ക്ഷോപ്പും  പി.എം.വി.ബി.ആര്‍.വൈ സെമിനാറും  

ജില്ലാ പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ ഇ.പി.എഫ് വര്‍ക്ഷോപ്പും പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗര്‍ യോജന പദ്ധതിയെക്കുറിച്ചുള്ള സെമിനാറും രജിസ്‌ട്രേഷനും സംഘടിപ്പിച്ചു.  മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. 66 തൊഴിലുടമകള്‍   പങ്കെടുത്തു. പി.എം.വി.ബി.ആര്‍.വൈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ 2025 ഓഗസ്റ്റ് ഒന്ന് മുതല്‍ 2027 ജൂലൈ 31 വരെ സൃഷ്ടിക്കപ്പെടുന്ന ജോലി അവസരങ്ങള്‍ക്ക് ബാധകമായിരിക്കും. പദ്ധതിയുടെ ഭാഗമായി, പുതിയതായി ജോലി നേടുന്ന തൊഴിലാളികള്‍ക്ക്  രണ്ട് ഘട്ടങ്ങളായി 15,000 രൂപ വരെ ആനുകൂല്യവും, ഓരോ പുതിയ തൊഴിലാളിക്കും തൊഴില്‍ ദാതാക്കള്‍ക്കും പ്രതിമാസം 3,000 രൂപവരെ ആനുകൂല്യവും നല്‍കും. തൊഴില്‍ദാതാക്കള്‍ക്ക് https://unifiedportal-emp.epfindia.gov.in  മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാം. തൊഴിലുടമകള്‍ പാര്‍ട്ട് ബി രജിസ്‌ട്രേഷന്‍  പൂര്‍ത്തിയാക്കണമെന്നും തൊഴിലാളികള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ അറിയിച്ചു.
 
 

date