Post Category
സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡ് – സെൻസിറ്റൈസേഷൻ പരിപാടി ഇന്ന് (സെപ്റ്റംബർ 20)
കേരളത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഊർജ്ജ സംരക്ഷണ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും വിശദമാക്കുന്നതിനായി ഇന്ന് (സെപ്റ്റംബർ 20 ) രാവിലെ 9.30ന് കാക്കനാട് ലുലു ഐടി ട്വിൻ ടവറിൽ സെൻസിറ്റൈസേഷൻ പരിപാടി സംഘടിപ്പിക്കും. അവാർഡിനുള്ള അപേക്ഷകൾ ഒക്ടോബർ 15 നുള്ളിൽ സമർപ്പിക്കണം.
വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സംഘടനകള്‍/സ്ഥാപനങ്ങള്‍, ഊർജ്ജ കാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകർ, ആര്‍ക്കിടെക്ച്ചറല്‍/ ഗ്രീന്‍ബില്‍ഡിംഗ് കണ്‍സല്‍ട്ടന്‍സി എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചത്.
date
- Log in to post comments