Skip to main content

വന്യജീവി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്ക് മത്സരം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി വനം - വന്യജീവി വകുപ്പ് ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ എസ്.ആർ.വി. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.

എറണാകുളം ജില്ലയിലെ സ്കൂൾ, കോളേജ് തല വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.

 

പ്രകൃതിയേയും വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ്, ഉപന്യാസ രചന, ക്വിസ്സ്, പ്രസംഗം എന്നിവയാണ് മത്സരങ്ങള്‍.

 

താൽപര്യമുള്ള വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകൻ്റെ സാക്ഷ്യപത്രം സഹിതം എത്തി അതാത് ദിവസം നിർദ്ദിഷ്ട സമയത്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒക്ടോബർ 3-ന് വൈകുന്നേരം എസ്.ആർ.വി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

 

കൂടുതൽ വിവരങ്ങൾക്ക് ഇടപ്പള്ളിയിലുള്ള എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 

ഫോൺ: 0484-2344761, 8547603736, 8547603737, 8547303738, 9447979141).

date