Skip to main content
പനങ്ങാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി യിലുൾപ്പെടുത്തി നൽകുന്ന ഫലവൃക്ഷത്തൈവിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി എം കുട്ടികൃഷ്ണൻ നിർവഹിക്കുന്നു

കര്‍ഷകര്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു 

 

പനങ്ങാട് ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കര്‍ഷകര്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കര്‍ഷകന്‍ പ്രദീപ്കുമാര്‍ പിള്ളാടിക്കണ്ടിക്ക് വൃക്ഷത്തൈ കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 100 കര്‍ഷകര്‍ക്കാണ് സൗജന്യമായി മാവ്, പ്ലാവ്, പേര തൈകള്‍ നല്‍കിയത്. 

വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി കെ പണിക്കര്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ കെ പ്രകാശിനി, പഞ്ചായത്ത് അംഗം റംല വെട്ടത്ത്, വാര്‍ഡ് മെമ്പര്‍ റിജു പ്രസാദ്, കൃഷി ഓഫീസര്‍ സി മുജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

date