Skip to main content

ഗാന്ധി ജയന്തി: ജില്ലാതല ക്വിസ് മത്സരം നാലിന്

ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ  ആഭിമുഖ്യത്തില്‍  ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി  വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി ജയന്തി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും.

 ഒക്ടോബര്‍ നാലിന്   രാവിലെ 11 മണിക്ക്  ആലപ്പുഴ  റെയ്ബാന്‍ മിനി ഓഡിറ്റോറിയത്തിലാണ് മത്സരം. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും, അംഗീകൃത എയ്ഡഡ്, അണ്‍എയ്ഡഡ് , സ്റ്റേറ്റ് , സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും  പങ്കെടുക്കാവുന്നതാണ്. ഒരു സ്‌കൂളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ഒരു ടീം മാത്രമേ പങ്കെടുക്കാവൂ. മത്സരത്തിന്റെ  വിഷയം  'ഗാന്ധിജിയും ഖാദിയും ,സ്വാതന്ത്ര്യ സമരവും, പൊതു വിജ്ഞാനവും' എന്നതാണ്. മത്സരങ്ങള്‍  മലയാള ഭാഷയിലായിരിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിനെ തിരുവനന്തപുരം  ഖാദി ബോര്‍ഡ് ആസ്ഥാന കാര്യാലയത്തില്‍  നടക്കുന്ന സംസ്ഥാനതല ഗാന്ധിജയന്തി ക്വിസ് മത്സരത്തില്‍ പങ്കെടുപ്പിക്കും. 

 ജില്ലാതല മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമെന്റോയും വിതരണം ചെയ്യുന്നതാണ്.  മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 27 ന് 5 മണിക്ക് മുമ്പായി ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോൺ:   8547052341, email-poalp@kkvib.org .

date